COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി നഴ്‍സ് മരിച്ചു

കുവൈത്ത് സിറ്റി: കൊറോണ വൈറസ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് മലയാളി നഴ്‍സ് കുവൈത്തില്‍ മരിച്ചു. ചങ്ങനാശേറി കോതനല്ലൂര്‍ കണ്ണുകെട്ടിയില്‍ കുടുംബാംഗം ലൗലി മനോജ് (52) ആണ് മരിച്ചിരിക്കുന്നത്. ഹവല്ലി റോയല്‍ ഹയാത്ത് ആശുപത്രിയില്‍ നഴ്‍സായിരുന്നു ഇവർ.

മൂന്ന് വര്‍ഷമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് മാസം മുമ്പ് കൊറോണ വൈറസ് രോഗ ബാധിതയായെങ്കിലും പിന്നീട് രോഗമുക്തി നേടിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് – മനോജ് മാത്യു നിരപ്പേല്‍. മക്കള്‍ – മെല്‍വിന്‍, മേവിന്‍, മെലിന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുവൈത്തില്‍ സംസ്‍കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button