കാഴ്ച്ചയില്ലാത്ത ധാരാളം പേർ ഈ ലോകത്തുണ്ട്. ആരെയും കാണാനോ പ്രകൃതി ഭംഗി ആസ്വദിക്കാനോ കഴിയാതെ ചുറ്റും ഇരുട്ടു മാത്രമായി ജീവിക്കുന്നവർ. അത്തരക്കാർക്ക് കാഴ്ച്ച ലഭിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം എത്രയാണെന്ന് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ജന്മനാ കാഴ്ച്ചയില്ലാത്ത ഒരു കുഞ്ഞിന് ശസ്ത്രക്രിയയിലൂടെ കാഴ്ച്ച ലഭിക്കുമ്പോൾ അവളുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷവും കൗതുകവുമാണ് വീഡിയോയിൽ ഉള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം കണ്ണിലെ കെട്ടഴിച്ചതോടെ വർണ്ണ വിസ്മയങ്ങളുടെ വലിയ ലോകമാണ് അവൾക്ക് മുന്നിൽ വഴി തുറന്നത്. അമ്മയുടെ മടിത്തട്ടിൽ കരഞ്ഞു കൊണ്ടാണ് അവൾ കണ്ണിലെ കെട്ടഴിക്കാനിരിക്കുന്നത്. കെട്ടുകൾ അഴിച്ച ശേഷം പതിയെ കണ്ണുകൾ തുറന്ന് അവൾ ആദ്യം തന്റെ പെറ്റമ്മയെ കണ്ടു. പിന്നീട് ചുറ്റുമുള്ള ഓരോ കാഴ്ച്ചകളും അവൾ ആസ്വദിക്കാൻ തുടങ്ങി.
Read Also: രണ്ടു തവണ കോവിഡ് ബാധിച്ചു; മനോബലം കൈവിട്ടില്ല; 90 കാരൻ ജീവിതത്തിലേക്ക് തിരികെ എത്തി
വർണ്ണങ്ങളും കാഴ്ച്ചകളും അവൾ കൗതുകത്തോടെ ആസ്വദിച്ചു. ഏവരുടെയും ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അമേരിക്കയിലെ ഫ്‌ളോറിഡ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് ശസ്ത്രക്രിയയിലൂടെ കാഴ്ച്ച ലഭിച്ചത്. കുഞ്ഞിന്റെ അമ്മ തന്നെയാണ് വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
https://www.facebook.com/100044411834763/videos/658130458326991
Post Your Comments