KeralaNattuvarthaLatest NewsNews

പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങൾക്കാണ് ആ പേരിന് ഏറ്റവും യോഗ്യത; പിണറായി വിജയനെതിരെ കെ.സുരേന്ദ്രൻ

ആസ്ഥാനഗായക സംഘത്തിനും പി. ആർ. പ്രമാണിമാർക്കും നല്ല നമസ്കാരം. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം.

സംസ്ഥാനത്ത് അവർത്തിച്ചുണ്ടാകുന്ന ദുരന്തങ്ങളിൽ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഓഖി ദുരന്തമുണ്ടായപ്പോഴും രണ്ടു മഹാപ്രളയത്തിലും പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും എല്ലാം മുഖ്യമന്ത്രി ഈ നാറിയ കളികൾ കളിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഓരോന്ന് കഴിയുമ്പോഴും പ്രധാനമന്ത്രി മോദിയുടെ ജനപിന്തുണ ഏറുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അഴിമതി ഇല്ലാത്ത മന്ത്രിയായിരുന്നു ജി സുധാകരന്‍; പിന്തുണയുമായി ചെന്നിത്തല

കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ഓഖി ദുരന്തമുണ്ടായപ്പോൾ ഈ വൃത്തികെട്ട രാഷ്ട്രീയം നിങ്ങൾ കളിച്ചു. രണ്ടു മഹാപ്രളയത്തിലും ഇതുതന്നെ നിങ്ങൾ ആവർത്തിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും ഈ നാറിയ കളി തന്നെ നിങ്ങൾ തുടർന്നു. ഇപ്പോൾ കോവിഡിന്റെ രണ്ടാം വരവിലും ഇതു നിങ്ങൾ തുടരുകയാണ്. ഓരോന്നു കഴിയുമ്പോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്ന് നിങ്ങൾ ഓർക്കണം.

മിസ്റ്റർ പിണറായി വിജയൻ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങൾക്കാണ് ആ പേരിന് ഏറ്റവും യോഗ്യത. ആസ്ഥാനഗായക സംഘത്തിനും പി. ആർ. പ്രമാണിമാർക്കും നല്ല നമസ്കാരം. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികൾ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും

shortlink

Related Articles

Post Your Comments

Related Articles


Back to top button