![](/wp-content/uploads/2021/04/webp.net-resizeimage-2021-04-24t080152.262.jpg)
റയൽ മാഡ്രിഡ് താരം ഏദൻ ഹസാർഡ് പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തി. ഇന്ന് റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ ഹസാർഡ് പരിക്ക് മാറി തിരിച്ചെത്തുമെന്ന് പരിശീലകൻ സിദാൻ വ്യക്തമാക്കി. ഇതോടെ അടുത്ത ചെൽസിക്കെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ഹസാർഡ് റയൽ മാഡ്രിഡ് നിരയിൽ കളിക്കാനുള്ള സാധ്യതയേറി.
ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയത് മുതൽ ഹസാർഡിനെ പരിക്ക് വിടാതെ പിന്തുടരുന്നുണ്ട്. കഴിഞ്ഞ മാർച്ച് 13 മുതൽ പരിക്ക് മൂലം ഹസാർഡ് ടീമിൽ നിന്ന് പുറത്താണ്. അന്ന് എൽചെക്കെതിരായ മത്സരത്തിൽ 15 മിനുട്ട് മാത്രമാണ് ഹസാർഡിന് കളിക്കാനായത്. ഈ സീസണിൽ പരിക്ക് മൂലം ഒമ്പത് ലാ ലിഗ മത്സരങ്ങളിൽ മാത്രമാണ് ഹസാർഡിന് കളിക്കാൻ കഴിഞ്ഞത്.
Post Your Comments