പാരീസ്: ഇന്ത്യക്ക് എന്ത് സഹായവും നല്‍കാന്‍ തയാറാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണ്‍. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ ജനതക്കൊപ്പമാണെന്ന് മാക്രോണ്‍ അറിയിച്ചത്. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് എല്ലാ സഹായവും നല്‍കും. പോരാട്ടത്തില്‍ ഇന്ത്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഈ പോരാട്ടത്തില്‍ ഫ്രാന്‍സ് നിങ്ങളോടൊപ്പമുണ്ടാക്കും. എന്ത് സഹായത്തിനും ഞങ്ങള്‍ തയാറാണ് -ഇമാനുവല്‍ മാക്രോണ്പറഞ്ഞു.
Read Also: മഹാരാഷ്ട്രയിലെ ഓക്‌സിജൻ ദുരന്തം; ആശുപത്രിക്കെതിരെ കേസ് എടുത്തു
എന്നാൽ ഫ്രഞ്ച് അംബാസിഡര്‍ ഇമാനുവല്‍ ലെനിനാണ് മാക്രോണിന്‍റെ പ്രസ്താവന ട്വീറ്റ് ചെയ്തത്. നേരത്തെ ചൈനയും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു. അതേസമയം കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ രാജ്യത്ത് വലിയ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
Post Your Comments