COVID 19Latest NewsNewsIndia

കോണ്‍ഗ്രസ് എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു. കലാവതി ഭുരിയ (49) ആണ് മരിച്ചത്. ഇന്‍ഡോറിലെ ഷാല്‍ബി ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കോവിഡ് കലാവതിയുടെ ശ്വാസകോശത്തെ തകരാറിലാക്കിയിരുന്നു. അലിരാജ്പുര്‍ ജില്ലയിലെ ജോബാട്ട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു കലാവതി.

Read Also : പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു

2018 ലാണ് ജോബാട്ടില്‍ നിന്നും നിയമസഭയിലെത്തിയത്. നാലു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദിവാസി നേതാവ് കൂടിയായ കലാവതി കേന്ദ്രമന്ത്രി ക്രാന്തിലാല ഭുരിയയുടെ അനന്തരവളും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിക്രാന്ത് ഭുരിയയുടെ ബന്ധുവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button