സലാല: കൊറോണ വൈറസ് രോഗം ബാധിച്ച് സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ മാഹി പള്ളൂർ സ്വദേശി തണൽ വീട്ടിൽ എൻ.പി ചന്ദ്രശേഖരൻ(63) നിര്യാതനായിരിക്കുന്നു.
പതിനഞ്ച് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നത്. 37 വർഷമായി സലാല ഗർബിയയിൽ ബേക്കറി നടത്തി വരികയായിരുന്നു. ഭാര്യ: രഹീന. മക്കൾ: പ്രൻറി, പ്രവ്യ. മരുമകൻ: ബിനയൻ. മൃതദേഹം സലാലയിൽ സംസ്കരിക്കും.
Post Your Comments