
കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പതനം ഏറെക്കുറെ ഉറപ്പായിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 2011ലെ 0 സീറ്റ് എന്ന നിലയിൽ നിന്ന് 10 വർഷത്തിനിപ്പുറം ബംഗാളിൽ അധികാരം പിടിക്കാൻ പോലും ബിജെപി വളർന്നിരിക്കുന്നു എന്നതാണ് രാഷ്ട്രീയ എതിരാളികളെ പോലും അമ്പരപ്പിക്കുന്നത്.
Also Read: ഓക്സിജൻ ക്ഷാമത്തിന് പുതിയ പരിഹാരം; ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് ടാറ്റ
എട്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ടം അവസാനിക്കുമ്പോൾ തന്നെ ബിജെപി 100 സീറ്റുകളിലെങ്കിലും ജയം ഉറപ്പിച്ചു കഴിഞ്ഞെന്നാണ് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുഖ്യമന്ത്രി മമത ബാനർജിയുടെ പക്വതയില്ലാത്ത തീരുമാനങ്ങളും സുവേന്ദു അധികാരി ഉൾപ്പെടെയുള്ളവരുടെ കൊഴിഞ്ഞുപോക്കും തൃണമൂലിന് കനത്ത തിരിച്ചടിയാണ് നൽകിയത്.
35 വർഷത്തോളം മൃഗീയ ഭൂരിപക്ഷത്തോടെ ഭരിച്ച ബംഗാളിൽ ഇന്ന് സിപിഎമ്മിന്റെ അവസ്ഥ ദയനീയമാണ്. കോൺഗ്രസിനെയും ഇന്ത്യൻ സെക്യുലർ ഫ്രണ്ട് എന്ന പേരിൽ മത്സരിക്കുന്ന വർഗീയ പാർട്ടിയെയും ഒപ്പം ചേർത്താണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്. സിപിഎം 137 സീറ്റിലും കോൺഗ്രസ് 91 സീറ്റിലും അബ്ബാസ് സിദ്ദിഖിയുടെ സെക്യുലർ ഫ്രണ്ട് 28 സീറ്റിലുമാണ് മത്സരിക്കുന്നത്. മറുഭാഗത്ത് ബിജെപി ജാർഖണ്ഡ് സ്റ്റുഡന്റസ് യൂണിയന് ഒരു സീറ്റ് മാത്രം നൽകി 293 സീറ്റിലും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
തുടർ ഭരണം എന്ന് പൊതുവിൽ പറയുമ്പോഴും കാര്യങ്ങൾ എളുപ്പമല്ലെന്ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മമതയ്ക്ക് ബോധ്യമായി. ഇതോടെയാണ് കോൺഗ്രസിനോടും സിപിഎമ്മിനോടും പോലും മമത പിന്തുണയ്ക്കായി അഭ്യർത്ഥന നടത്തിയത്. രണ്ടാം ഘട്ടത്തിൽ മമത ബാനർജി മത്സരിച്ച നന്ദിഗ്രാമിൽ പോലും തോൽക്കും എന്നുള്ള റിപ്പോർട്ടുകൾ പിന്നീട് നടന്ന വോട്ടിങ്ങിൽ ബിജെപിക്ക് ഗുണമായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പൊതുവെ ജയിക്കാൻ സാധ്യതയുള്ള പാർട്ടിക്ക് വോട്ട് ചെയ്യുന്ന ഒരു മനോഭാവമാണ് ബംഗാൾ ജനതയ്ക്കുള്ളതെന്ന് രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. അതിനാൽ ഇനി രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന 69 മണ്ഡലങ്ങളിൽ പകുതി സീറ്റുകൾ ജയിക്കാൻ കഴിഞ്ഞാൽ തന്നെ 150ന് അടുത്ത് സീറ്റുകൾ നേടി കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞേക്കും. അങ്ങനെയെങ്കിൽ രാജ്യത്ത് എൻഡിഎ സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 19 ആകും. ബിജെപിയുടെ അക്കൗണ്ടിലെ സംസ്ഥാനങ്ങളുടെ എണ്ണം 13 ആയും ഉയരും.
Post Your Comments