പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ‘കുരുതി’യുടെ റിലീസ് തീയതി പുറത്തുവിട്ടു. താരം തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. മനുവാര്യർ സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയ മേനോനാണ് നിർമ്മിക്കുന്നത്. അനീഷ് പള്ളിയിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ‘ഞങ്ങൾ ആദ്യമായി സ്വയം നിർമ്മിച്ച ചിത്രം. ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ക്യാമറയ്ക്ക് പിന്നിലും, മുന്നിലും’. എന്ന ക്യാപ്ഷനോടുകൂടിയാണ് റിലീസ് തീയതി പുറത്തുവിട്ടത്.
നേരത്തെ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സസ്പെൻസ് നിറഞ്ഞ രംഗങ്ങളിൽ വെറുപ്പ് ഒരു തരി മതി, തീയായി ആളിക്കത്താൻ എന്ന മാമുക്കോയയുടെ വാക്കുകളിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. പകയുടെയും വെറുപ്പിന്റെയും കഥ പറയുന്ന ചിത്രമാണ് കുരുതിയെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. എന്നാൽ പൂർണമായും സിനിമയെ കുറിച്ചുള്ള ചിത്രം ഇതുവരെ പുറത്തുവന്നിട്ടില്ല. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, സാഗർ സൂര്യ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments