സിനിമ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ലോക് ഡൗണിനു ശേഷം ഇറങ്ങിയ സിനിമകൾ മെച്ചപ്പെട്ട രീതിയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കോവിഡ് അതിവ്യാപനത്തിലേക്ക്ക് കടക്കുന്നത്. ലോക്ഡൗണിന് സമാനമായ ഒരു സ്ഥിതി വന്നതോടെ ഈ മാസം മുപ്പതിന് ശേഷം തീയറ്ററുകള്‍ തുറക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചിട്ടുണ്ട് . പിന്‍വലിച്ച സിനിമകള്‍ തീയറ്ററുകള്‍ തുറന്നാലും പ്രദര്‍ശിപ്പിക്കില്ല. പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നിര്‍ദേശം നല്‍കി. ചിത്രീകരണം നടക്കുന്ന സിനിമകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം.
കഴിഞ്ഞ ഒരു വര്‍ഷമായി നിശ്ചലമായി കിടക്കുകയായിരുന്നു കേരളത്തിലെ സിനിമ മേഖല. ഇതിനിടയില്‍ വീണ്ടും ഉണര്‍ന്നുവെങ്കിലും കോവിഡിന്റെ രണ്ടാം വരവ് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡ് സർവ്വ മേഖലകളെയും വ്യാപിച്ചിരിക്കുകയാണ്.
റിലീസിന് തയ്യാറെടുക്കുന്ന അനേകം സിനിമകളാണ് പുറത്തിറക്കാനാവാതെ കിടക്കുന്നത്.
പുതിയ സിനിമകള്‍ റിലീസ് ചെയ്യാതിരിക്കുകയും പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീയറ്ററുകള്‍ തുറക്കേണ്ട എന്ന നിലപാടിലേക്ക് തീയറ്റര്‍ ഉടമകള്‍ എത്തിയത്.
മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ചതുര്‍മുഖം എന്ന ചിത്രം തീയറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയാണെന്നു അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നൈറ്റ് ഷോ ഒഴിവാക്കുകയും സമയക്രമം മാറ്റുകയും ചെയ്തതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ പ്രദര്‍ശനത്തിലിരുന്ന ചിത്രങ്ങള്‍ പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടായതും പുതിയ തീരുമാനത്തിന് കാരണമാണ്. സ്ഥിതിഗതികളിൽ മാറ്റം വരുന്നത് വരെ തിയേറ്ററുകൾ അടച്ചിട്ടേക്കാം.
Post Your Comments