ന്യൂഡല്‍ഹി: മാസ്ക് ധരിക്കാത്തതിന് വധുവിന് പിഴ ചുമത്തി പോലീസ് . പഞ്ചാബിന്‍റെ തലസ്ഥാന നഗരമായ ഛണ്ഡിഗഡിലാണ് സംഭവം .മാസ്ക് ധരിക്കാതെ യുവതി വിവാഹ പന്തലിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് പിഴയിട്ടത്.
വിവാഹവസ്ത്രമണിഞ്ഞ യുവതി സെക്ടര്‍ 8 ഗുരദ്വാരയിലേക്ക് കാറില്‍ പോകുകയായിരുന്നു. സെക്ടര്‍ എട്ടിന്‍റെയും ഒമ്ബതിന്‍റെയും ട്രാഫിക് സിഗ്നലിന് സമീപം വധു മാസ്ക് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാര്‍ തടഞ്ഞുനിര്‍ത്തി പൊലീസ് ചോദ്യം ചെയ്തു .
Also Read:നടക്കുന്നതിനിടയില്‍ നീന്തല്‍ക്കുളത്തില്‍ വീണ നായക്കുട്ടിയെ രക്ഷിച്ച് നായ- ഹൃദയസ്പര്‍ശിയായ വീഡിയോ
അതേസമയം മാസ്ക് ധരിച്ചാല്‍ മുഖത്തെ വിലകൂടിയ മേക്കപ്പ് പോകുമെന്നായിരുന്നു വധുവിന്‍റെയും കുടുംബാംഗങ്ങളുടെയും വാദം.
‘മാസ്ക് തന്‍റെ വിലയേറിയ മേക്കപ്പ് നശിപ്പിക്കുമെന്നാണ് വധു വിചിത്രവാദം ഉന്നയിക്കുന്നത്.
അതിനെ കുടുംബാംഗങ്ങള്‍ പിന്തുണക്കുകയും ചെയ്യുകയായിരുന്നു’ -പ്രദേശത്തുണ്ടായിരുന്ന പൊലീസുകാരില്‍ ഒരാള്‍ വെളിപ്പെടുത്തി .
വധുവിന്‍റെ വിശദീകരണം തൃപ്തികരമാകാത്തതിനെ തുടര്‍ന്ന് പൊലീസ് 1000 രൂപ പിഴയിട്ടു.
രാജ്യത്ത് കോവിഡ് രണ്ടാംതരംഗം ശക്തി പ്രാപിക്കുന്നതിനിടെയാണ് ഈ സംഭവം. മൂന്നുലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.
Post Your Comments