സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യൻ താരം ടി നടരാജൻ ഐഎല്ലിൽ നിന്ന് പുറത്തായെന്ന് റിപ്പോർട്ട്. കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് നടരാജൻ സൺറൈസേഴ്സിനായി കളിച്ചത്. അവസാന രണ്ട് മത്സരങ്ങളിൽ താരം കളിച്ചിരുന്നില്ല. ആകെ നാല് മത്സരങ്ങളാണ് സൺറൈസേഴ്‌സ് ഇതുവരെ കളിച്ചത്.
പഞ്ചാബ് കിങ്സിനെതിരെ കളിച്ച അവസാന മത്സരത്തിൽ മാത്രമാണ് സൺറൈസേഴ്സ് വിജയിച്ചത്. മത്സരത്തിൽ 9 വിക്കറ്റിന് വിജയിച്ചതിന്റെ ശേഷം ക്യാപ്റ്റൻ ഡേവിഡ് നടരാജന്റെ പരിക്കിനെപ്പറ്റി വെളിപ്പെടുത്തിയിരുന്നു. സ്കാൻ ചെയ്യാൻ പോവുകയാണെങ്കിൽ ഏഴ് ദിവസം ക്വാറന്റൈൻ ഇരിക്കേണ്ടി വരുമെന്നും നിലവിൽ താരത്തിനെ നിരീക്ഷിക്കുകയാണെന്നും വാർണർ പറഞ്ഞു.
Post Your Comments