തിരുവനന്തപുരം: കോവിഡിന്റെ അതിവേഗ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ ലോക്ഡൗണിന് സമമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സംസ്ഥാനത്ത് ടിപിആര്‍ 21 ശതമാനം കടന്നു. ആകെ 1,30,617 പേരെ പരിശോധിച്ചതില്‍ നിന്നാണ് 28447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 55,09,000 പേര്‍ക്ക് കൊവിഡ് വാക്സിന്‍ സംസ്ഥാനത്ത് നല്‍കി. ഇന്ന് പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിമാരുമായുളള വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം നടത്തുന്ന ഇടപെടലുകളും കേരളത്തിന്റെ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5 ശതമാനം എത്തിയപ്പോഴാണ് രണ്ടാമത് തരംഗം ശക്തമായതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : BREAKING : സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു; കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കാര്യക്ഷമമാക്കി സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി സമ്പദ് വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകുന്നെന്ന് ഉറപ്പാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Post Your Comments