Latest NewsKeralaCinemaNattuvarthaNewsEntertainment

മെയ് 2 ലോക് ഡൗൺ പ്രഖ്യാപിക്കണം, യോഗങ്ങളും, നേതാക്കളുടെ ഗീർവാണ പ്രസംഗങ്ങളും ഇപ്പോൾ പൊതുനിരത്തിൽ ആവശ്യമില്ല; ഡോ. ബിജു

വോട്ടെണ്ണൽ ദിനമായ മെയ് 2ന് ലോക് ഡൗൺ പ്രഖ്യാപിക്കണമെന്നും, അടിയന്തിര കാര്യങ്ങൾക്ക് മാത്രം അല്ലാതെ പുറത്തിറങ്ങുന്നവർക്ക് കനത്ത പിഴ ചുമത്തണമെന്നും സംവിധായകൻ ഡോ. ബിജു. പൊതുയോഗങ്ങളും, സ്വീകരണ യോഗങ്ങളും, നേതാക്കളുടെ ഗീർവാണ പ്രസംഗങ്ങളും ഒന്നും ഇപ്പോൾ പൊതു നിരത്തിൽ ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.

മെയ് 2 ന് പൊതു ലോക് ഡൗൺ പ്രഖ്യാപിക്കാൻ തയ്യാറുകുമോയെന്നും, അതോ രാഷ്ട്രീയക്കാർക്ക് മാത്രം കൊറോണ പ്രൊട്ടക്കോൾ ഒന്നും ബാധകമല്ല എന്ന സ്ഥിരം കലാപരിപാടി മെയ് 2 നും കാണേണ്ടി വരുമോഎന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ഡോ.ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

മെയ് 2 ലോക് ഡൗൺ പ്രഖ്യാപിക്കണം. അടിയന്തിര കാര്യങ്ങൾക്ക് മാത്രം അല്ലാതെ പുറത്തിറങ്ങുന്നവർക്ക് കനത്ത പിഴ ചുമത്തണം. എന്ത് കാര്യത്തിന് ആണ് പുറത്തിറങ്ങുന്നത് എന്നതിന് സത്യവാങ്മൂലം നൽകണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഓരോ സ്ഥാനാർഥികൾക്കും വേണ്ടി പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കൃത്യമായി പാലിക്കപ്പെടണം. എണ്ണം കൂടിയാൽ പിഴ ഈടാക്കണം.

ഭാരതത്തിന്റെ ഇതിഹാസങ്ങളെ പാഠ്യവിഷയങ്ങളാക്കി സൗദി അറേബ്യ; രാമായണവും,മഹാഭാരതവും പാഠ്യവിഷയങ്ങൾ

വിജയാഘോഷങ്ങൾ, റാലികൾ എന്നിവ ആൾക്കൂട്ടം ചേർന്നു നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. തിരത്തെടുപ്പ് വിജയവും പരാജയവും ഒക്കെ അറിഞ്ഞാൽ മതിയല്ലോ. അത് അറിയിക്കാൻ ഇവിടെ ഇപ്പോൾ ആവശ്യത്തിലുമധികം വാർത്താ ചാനലുകൾ ഉണ്ട് . വീട്ടിലിരുന്ന് വിവരങ്ങൾ അപ്പപ്പോൾ അറിയാം. അല്ലാതെ വിജയവും പരാജയവും ആഘോഷിക്കാൻ കൂട്ടം കൂടി റോഡിലിറങ്ങി കൊറോണ പരത്തേണ്ടതില്ലല്ലോ. പൊതുയോഗങ്ങളും, സ്വീകരണ യോഗങ്ങളും, നേതാക്കളുടെ ഗീർവാണ പ്രസംഗങ്ങളും ഒന്നും ഇപ്പോൾ പൊതു നിരത്തിൽ ആവശ്യമില്ല……

അപ്പോൾ ചോദ്യം ഇതേയുള്ളൂ…മെയ് 2 ന് പൊതു ലോക് ഡൗൺ പ്രഖ്യാപിക്കാൻ തയ്യാറുകുമോ…അതോ രാഷ്ട്രീയക്കാർക്ക് മാത്രം കൊറോണ പ്രൊട്ടക്കോൾ ഒന്നും ബാധകമല്ല എന്ന സ്ഥിരം കലാപരിപാടി തന്നെ മെയ് 2 നും കാണേണ്ടി വരുമോ….
ഇപ്പോൾ കാറിൽ മാസ്‌കില്ലാത്തവരെ പോലും ഓടിച്ചിട്ടു പിടിക്കുന്ന പോലീസ് ശൗര്യം മെയ് 2 ന് വമ്പൻ രാഷ്ട്രീയ ജാഥകൾക്ക് മുൻപിൽ കാവലായി നടക്കുന്ന വിനീത വിധേയർ ആയി മാറുമോ..

shortlink

Related Articles

Post Your Comments

Related Articles


Back to top button