Latest NewsNewsIndia

ഭാരതത്തിന്റെ ഇതിഹാസങ്ങളെ പാഠ്യവിഷയങ്ങളാക്കി സൗദി അറേബ്യ; രാമായണവും,മഹാഭാരതവും പാഠ്യവിഷയങ്ങൾ

ഭാരതത്തിന്റെ മഹാ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും പാഠ്യവിഷയങ്ങളാക്കി സൗദി അറേബ്യ. വിദ്യാഭ്യാസ മേഖലയിൽ രാജകുമാരന്‍ മുഹമ്മദ് ബിൻ സൽമാൻ നടപ്പാക്കുന്ന നൂതന പദ്ധതിയായ ‘വിഷൻ 2030’ മായി ബന്ധപ്പെട്ടാണ് തീരുമാനം.

വിവിധ രാജ്യങ്ങളെക്കുറിച്ചും, മറ്റ് രാജ്യങ്ങളുടെ ചരിത്രം, സംസ്കാരം എന്നിവയെ കുറിച്ചും പുതിയ തലമുറയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് ബിൻ സൽമാൻ ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നും രാമായണവും മഹാഭാരതവും പാഠ്യവിഷയമാക്കാൻ തീരുമാനിച്ചത്.

ഭാരതീയ പാരമ്പര്യത്തിൽ പെട്ട യോഗ, ആയുർവേദം എന്നിവയിൽ വിദ്യാർത്ഥികളുടെ അറിവും, ശ്രദ്ധയും വികസിപ്പിക്കുന്നതിനും ഈ പഠനം സഹായകമാകുമെന്നാണ് രാജകുമാരന്‍ മുഹമ്മദ് ബിൻ സൽമാന്റെ നിരീക്ഷണം. വിഷൻ 2030 ൽ ഇംഗ്ലീഷ് ഭാഷാ പഠനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button