COVID 19KeralaNattuvarthaLatest NewsNews

അഴിക്കുള്ളിൽ ആശ്വാസം; തടവുകാർക്കുള്ള വാക്സീൻ വിതരണം, നിർണ്ണായക തീരുമാനവുമായി ജയിൽ വകുപ്പ്

സംസ്ഥാനത്തെ മുഴുവൻ തടവുകാർക്കും അടുത്തമാസം കോവിഡ് വാക്‌സിൻ നൽകുമെന്ന് ജയിൽവകുപ്പ് അറിയിച്ചു. ജയിൽ ഡി.ജി.പി ആരോഗ്യ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് തടവുകാർക്കുള്ള വാക്സിനേഷൻ സംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തത്.

നാൽപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ള എല്ലാ തടവുകാർക്കും ഈ മാസം തന്നെ വാക്‌സിൻ നൽകും.അടുത്തമാസം പ്രായപരിധിയില്ലാതെ എല്ലാ തടവുകാർക്കും വാക്സിൻ നൽകാനാണ് തീരുമാനമെന്നും ജയിൽ വകുപ്പ് അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്ത് വിവിധ ജയിലുകളിലായിട്ടുള്ള ആറായിരം തടവുകാരിൽ പകുതിയിൽ ഏറെ പേരെ ഇതിനോടകം തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button