Latest NewsKeralaNews

വിവാഹ ചടങ്ങുകൾ നടത്താം; ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ക്ഷേത്രത്തിൽ ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താൻ അനുമതിയായി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓരോ വിവാഹസംഘത്തിലും 12 പേർക്ക് മാത്രം പങ്കെടുക്കാം.

Read Also: ഇന്ത്യൻ ജനതക്കൊപ്പം; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഫ്രാൻസ്

ക്ഷേത്രത്തിൽ നാളെ 40 വിവാഹങ്ങളും ഞായറാഴ്ച 140 വിവാഹങ്ങളുമാണ് ബുക്ക് ചെയ്തിരിക്കുന്നത്. വിവാഹങ്ങൾ നിർത്തി വച്ചതിനെതിരെ വ്യാപകമായ പരാതി ഉണ്ടായതിനെ തുടർന്നാണ് ജില്ലാ കലക്ടർ വിലക്ക് നീക്കിയത്.

കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ക്ഷേത്രത്തിൽ ഇന്ന് മുതൽ ആയിരം പേർക്ക് മാത്രമാണ് പ്രവേശനാനുമതി. ദർശനത്തിന് ഓൺലൈനായി ബുക്ക് ചെയ്ത 1000 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ആനക്കോട്ടയിലും ഇന്ന് മുതൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Read Also: സൗജന്യ വാക്സിൻ നൽകുമെന്ന് പിണറായി വിജയൻ; 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്ന് ക്യാമ്പയിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button