ഇംഗ്ലണ്ടിൽ പുതിയ ക്വാറന്റൈൻ നിയമം നിലവിൽ വന്നത് ഐപിഎൽ കളിക്കുന്ന ഇംഗ്ലീഷ് താരങ്ങൾക്ക് തിരിച്ചടിയാകും. ഈ താരങ്ങൾക്ക് ഇംഗ്ലണ്ടിന്റെ ന്യൂസിലാന്റിന് എതിരായ ആദ്യ ടെസ്റ്റ് നഷ്ടമായേക്കും. പുതിയ ക്വാറന്റൈൻ പ്രോട്ടോകോൾ പ്രകാരം ഇന്ത്യയിൽ നിന്ന് വരുന്നവർ നിർബന്ധമായും 10 ദിവസം ഗവൺമെന്റ് നിർദ്ദേശിക്കുന്ന ഹോട്ടലുകളിൽ ക്വാറന്റൈൻ കിടക്കേണ്ടി വരും.
ജൂൺ രണ്ടിനാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. മെയ് 30 നാണ് ഐപിഎൽ അവസാനിക്കുന്നത്. ഫൈനലിൽ എത്തുന്ന ടീമിലെ ഇംഗ്ലീഷ് താരങ്ങൾക്ക് ജൂൺ 10 പത്തിന് നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരവും നഷ്ടമാകും. ബെയർസ്റ്റോ, മൊയീൻ അലി, സാം കറൻ, ബട്ലർ, വോക്ക്സ് എന്നിവരാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ഉണ്ടാകാൻ സാധ്യതയുള്ളവർ.
Post Your Comments