Latest NewsKeralaCinemaMollywoodNewsEntertainment

‘സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആരും തയാറായില്ല, ചാനലുകൾ വരെ കയ്യൊഴിഞ്ഞു’; മഹത്തായ അടുക്കള 100 ദിനം കടന്നെന്ന് ജിയോ ബേബി

നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ 100 ദിവസം പിന്നിട്ടു. നീസ്ട്രീം എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ നൂറാം ദിനം നീസ്ട്രീമിന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് നോയല്‍ കോംപ്ലസില്‍ ആഘോഷമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Also Read:പരീക്ഷകൾക്ക് മാറ്റമില്ല ; സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകളിൽ മാറ്റമില്ല

സുരാജും നിമിഷയും അടങ്ങുന്ന താരനിരയുള്ളപ്പോള്‍ ചിത്രത്തിന്റെ വിപണനത്തേക്കുറിച്ച് യാതൊരു ആശങ്കയും തനിക്കും നിര്‍മ്മാതാവിനും ഉണ്ടായിരുന്നില്ല. എന്നാല്‍ യാഥാര്‍ത്ഥ്യത്തോട് അടുത്തപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആരും തയാറായില്ലെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളും ചാനലുകളും ചിത്രത്തെ കൈയൊഴിഞ്ഞു. ഒടുവിലാണ് നീസ്ട്രീമിലേക്ക് എത്തുന്നതെന്ന് സംവിധായകന്‍ ജിയോ ബേബി പറയുന്നു.

ലോക്ക്ഡൗണ്‍ ആയതോടെ സിനിമകള്‍ നിലച്ച സമയത്താണ് ജിയോ ബേബി ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണുമായി എത്തുന്നത്. ഈ ചിത്രത്തിലല്ലാതെ ഇത്തരത്തിലൊരു സ്ത്രീ കഥാപാത്രത്തെ മലയാള സിനിമയില്‍ കണ്ടിട്ടില്ല. ഈ കഥാപാത്രത്തെ തനിക്ക് അവതരിപ്പിക്കാനാകുമെന്ന ധൈര്യവും ആത്മവിശ്വാസവും തന്നത് ജിയോ ബേബിയാണെ’ന്നും നിമിഷ സജയന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button