MollywoodLatest NewsKeralaCinemaNewsEntertainment

‘എനിക്ക് ഒരാളെ പ്രേമിക്കാൻ തോന്നുന്നുണ്ട് എന്ന് ഭാര്യയുടെ മെസ്സേജ് വരാറുണ്ട്, ഡു ഇറ്റ് എന്നാണ് ഞാൻ പറയാറ്’: ജിയോ ബേബി

മഹാത്തായ ഇന്ത്യൻ അടുക്കള എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനാണ് ജിയോ ബേബി. സ്ത്രീപക്ഷ സിനിമകൾ ഒരുക്കുന്ന ജിയോ ബേബി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ്. താരം മറകൂടാതെ സാമൂഹ്യ വിഷയങ്ങളിൽ അഭിപ്രായം പറയുകയും, രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു ശ്രീധന്യ കാറ്ററിങ് എന്ന ജിയോ ബേബിയുടെ പുതിയ ചിത്രം പുറത്തുവന്നത്. ഇപ്പോൾ വിവാഹേതര ബന്ധത്തെ കുറിച്ചുള്ള തൻറെ അഭിപ്രായം വ്യക്തമാക്കുകയാണ് ജിയോ ബേബി. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

‘എന്റെ ഭാര്യയോട് വിവാഹേതര ബന്ധത്തെ പറ്റി സംസാരിക്കാറുണ്ട്. സന്തോഷം ലഭിക്കുമെങ്കിൽ നിനക്ക് ഇഷ്ടമുള്ള ആളുടെ കൂടെ സമയം ചെലവഴിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. റിലേഷൻഷിപ്പിലാണ് സ്വാതന്ത്ര്യം ഇല്ലായ്മ എന്നാണ് എനിക്ക് തോന്നുന്നത്. കല്യാണം കഴിഞ്ഞു ആരെയും പ്രണയിക്കാൻ പോലും പറ്റാത്ത സ്വാതന്ത്ര്യമില്ലായ്മ. എല്ലാവരും പ്രണയിക്കുന്നുണ്ട്. പക്ഷേ അത് ആരും അറിയാൻ പാടില്ല. കുട്ടികളോട് നമ്മളെന്തിനൊക്കെ ആണ് നോ പറയുന്നത് എന്ന് മനസ്സിലാക്കി എടുക്കണമെങ്കിൽ തന്നെ കുറച്ചു സമയമെടുക്കും. എല്ലാ തരത്തിലും സ്വാതന്ത്ര്യം ഇല്ലായ്മയുടെ വലിയൊരു ലോകത്താണ് ജീവിക്കുന്നത്. ഞാനെപ്പോഴും റിലേഷൻഷിപ്പിനെ കുറിച്ച് ആലോചിക്കാറുണ്ട്.

Also Read:കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!

ഒരു ബന്ധത്തിനകത്ത് നമുക്ക് സ്വാതന്ത്ര്യം ഉണ്ടാകുമ്പോഴാണ് സംസാരിച്ചു സംസാരിച്ചു വഴക്കുണ്ടാക്കുന്നത്. ഭാര്യ ഇപ്പോൾ ഇതേ കുറിച്ച് വളരെ ബോധവതിയാണ്. ഞങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് വിവാഹേതര ബന്ധത്തെ കുറിച്ച് ആണ്. എനിക്ക് ഒരു സംശയം വിവാഹേതരബന്ധം ഉണ്ടായാൽ എന്ത് ചെയ്യും എന്നൊക്കെ. അത് അങ്ങോട്ടുമിങ്ങോട്ടും പറയണം. എന്നൊക്കെയുള്ള രീതിയിൽ ഞങ്ങൾ സംസാരിക്കാറുണ്ട്. മുന്നേ ഒരു രണ്ടുമാസത്തെ പരിചയമേ ഉള്ളൂ. കല്യാണം കഴിക്കുന്നു. ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകുന്നു. ഞാൻ ആയിരിക്കില്ല നിനക്ക് പറ്റിയ പാർട്ണർ എന്ന് ഭാര്യയോട് പറയാറുണ്ട്.

നമ്മൾ ഭാരത് മാട്രിമോണിയിൽ കണ്ടുമുട്ടിയ രണ്ട് മനുഷ്യരാണ്. നമ്മുടെ താൽപര്യങ്ങൾ വ്യത്യസ്തം ആവാം. അതിനാൽ നിനക്ക് കറക്റ്റ് ആയി കണക്ട് ആവുന്ന ഒരു മനുഷ്യനെ കണ്ടെത്തി പ്രേമിച്ചു കല്യാണം കഴിക്കേണ്ട. കല്യാണം ഒരു അബദ്ധം ആണല്ലോ. സ്വാതന്ത്ര്യം ഇല്ലായ്മയിലേക്ക് നമ്മൾ കരാറെഴുതി കൊടുത്തിട്ട് കേറി ചെയ്യുന്നതാണ്. ഹാപ്പിനെസ് കിട്ടുമെങ്കിൽ നിനക്ക് അയാളുടെ കൂടെ സമയം ചെലവഴിക്കാമല്ലോ എന്ന് ഞാൻ ഭാര്യയോട് പറയാറുണ്ട്. എനിക്ക് ഒരാളെ പ്രേമിക്കാൻ തോന്നുന്നുണ്ട് എന്ന് ഭാര്യയുടെ മെസ്സേജ് വരാറുണ്ട്, ഡു ഇറ്റ് എന്നാണ് അപ്പോൾ ഞാൻ പറയാറുള്ളത്’, ജിയോ ബേബി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button