
മലയാളികളുടെ പ്രിയ നടിയാണ് നിമിഷ സജയൻ. ബാംഗ്ലൂരിൽ ജനിച്ച് വളർന്ന ആളാണെങ്കിലും ശാലീനത നിറഞ്ഞ മുഖമാണ് നിമിഷയ്ക്കെപ്പുഴും. നിമിഷയുടെ നാടൻ വേഷങ്ങളാണ് ആരാധകർ കൂടുതലും കണ്ടിട്ടുണ്ടാവുക. അതെല്ലാം പുനർനിർവചിക്കേണ്ട സമയമായി എന്ന് നിമിഷയുടെ പുത്തിയ ചിത്രങ്ങൾ ആരും പറയും. ഹോട്ട് ലുക്കിലുള്ള നിമിഷയുടെ പുതിയ ചിത്രം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.
ഒരു കയ്യിൽ ഐസ് ഇട്ട ഡ്രിങ്കുമായി പുഞ്ചിരി തൂകുന്ന മുഖമാണ് നിമിഷയുടെ പുതിയ ചിത്രങ്ങളിൽ. ഡീപ് വി നെക്കുള്ള ടോപ്പാണ് നിമിഷ ധരിച്ചിട്ടുള്ളത്. എന്തൊരു മാറ്റമാണിതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഗ്ലാമറസ് വേഷങ്ങൾ ചെയ്താലും നിമിഷയ്ക്ക് ചേരുമെന്ന് പറയുന്നവരും ഉണ്ട്. ആരാധകരെ കൂടാതെ സിനിമാ മേഖലയിലുള്ളവരും നല്ല അഭിപ്രായമാണ് പറയുന്നത്.
അതേസമയം, ഒരു തെക്കൻ തല്ല് കേസ് ആണ് നിമിഷയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ആയ ചിത്രം. ഇനി ഇറങ്ങാനുള്ളത് ഒരു മാറാത്തി ചിത്രമാണ്. ‘തുറമുഖം’ എന്ന ബിഗ് ബജറ്റ് സിനിമയിലും നിമിഷ വേഷമിടുന്നുണ്ട്. ഇതിനോടകം ‘ഫൂട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ഇംഗ്ലീഷ് ചിത്രത്തിലും നിമിഷ അഭിനയിച്ചു.
Post Your Comments