MollywoodLatest NewsKeralaCinemaNewsEntertainment

സൈമ അവാർഡ്: നിമിഷ സജയൻ മികച്ച നടി

സൗത്ത് ഇന്ത്യന്‍ ഇന്റർനാഷനൽ മൂവി അവാർഡ്‍സ് (SIIMA) പ്രഖ്യാപനം ബംഗളൂരുവിൽ നടന്നു. മലയാളം പതിപ്പിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ബിജു മേനോനെയാണ്. ക്രിട്ടിക്സ് വിഭാഗത്തിലാണ് ബിജു മേനോൻ മികച്ച നടനായത്. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയമാണ് താരത്തിനെ അവാർഡിനർഹനാക്കിയത്. ക്രിട്ടിക്സ് വിഭാഗത്തിൽ നിമിഷ സജയൻ ആണ് മികച്ച നടി. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയിലെ പ്രകടനത്തിനാണ് നിമിഷ അർഹയായത്.

നാല് തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെ മികവിനുള്ളതാണ് സൈമ പുരസ്കാരങ്ങള്‍. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലുതും ഏറ്റവുമധികം പ്രേക്ഷകരുള്ളതുമായ ചലച്ചിത്ര അവാർഡ് ഷോകളില്‍ ഒന്നാണ് സൈമ. പത്താം പതിപ്പ് സെപ്റ്റംബർ 10, 11 തീയതികളിൽ ബംഗലൂരുവിലാണ് നടന്നത്. മികച്ച ചിത്രം, സംവിധാനം, നടൻ, നടി, സഹനടൻ, സഹനടി, സംഗീത സംവിധാനം, പാട്ടെഴുത്ത്, ഗായകൻ, ഗായിക, നെഗറ്റീവ് കഥാപാത്രമായി മികച്ച പ്രകടനം, പുതുമുഖ നടൻ, പുതുമുഖ നടി, നവാഗത സംവിധായകൻ, നവാഗത നിർമാതാവ്, ഛായാഗ്രഹണം, ഹാസ്യതാരം എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button