ചണ്ഡിഗഡ്: മാസ്‌ക് ധരിക്കാതെ കല്യാണത്തിന് പോയ യുവതിയ്ക്ക് പിഴ ചുമത്തി പോലീസ്. ചണ്ഡിഗഡിലാണ് സംഭവം. കല്യാണത്തിനായി ഏറെ പണം ചെലവഴിച്ച് ചെയ്ത മേക്കപ്പ് നാശമാകും എന്നു പറഞ്ഞാണ് യുവതി മാസ്‌ക് ധരിക്കാൻ കൂട്ടാക്കാഞ്ഞത്.
Read Also: കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി
ചണ്ഡിഗഡിലെ സെക്ടർ എട്ടിലുള്ള ഗുരുദ്വാരയിലേക്ക് കല്യാണത്തിനായി പോകുകയായിരുന്നു യുവതിയും ബന്ധുക്കളും. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊല്ലാവരും മാസ്‌ക് ധരിച്ചിരുന്നെങ്കിലും യുവതി മാത്രം മാസ്‌ക് വെച്ചിരുന്നില്ല. വാഹന പരിശോധനയ്ക്കിടെ ഇത് പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
മാസ്‌ക് ധരിക്കാത്തതിന് യുവതി പറഞ്ഞ ന്യായീകരണങ്ങളൊന്നും പോലീസ് ചൊവിക്കൊണ്ടില്ല. യുവതിയിൽ നിന്നും 1000 രൂപ പിഴ ഈടാക്കി മാസ്‌കും ധരിപ്പിച്ച ശേഷമാണ് പോലീസ് യുവതിയെ വിവാഹത്തിന് പോകാൻ അനുവദിച്ചത്.
Post Your Comments