COVID 19Latest NewsKeralaNews

‘ഇഡിയെ പേടിപ്പിക്കാൻ മുടക്കിയ കോടികൾ മതിയായിരുന്നു, ഈന്തപ്പഴം കൊണ്ടുവരുന്ന മിടുക്ക് എങ്കിലും കാണിക്കൂ’; കുറിപ്പ്

ഉത്പാദകരിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകൻ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്നത്.

വാക്‌സിന്‍ സംസ്ഥാനം പണംകൊടുത്ത് വാങ്ങണമെന്ന സെറം ഇൻസ്റ്റിട്ട്യൂട്ടിൻ്റെ അറിയിപ്പിനെ തുടർന്ന് വാകിസ്ന് കേന്ദ്രം പണം മുടക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച സംസ്ഥാന സർക്കാരിനെ സോഷ്യൽ മീഡിയകളിൽ വിമർശനം ശക്തമാകുന്നു. ഉത്പാദകരിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകൻ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്നത്. ഇഡിയെ പേടിപ്പിക്കാൻ മുടക്കിയ കോടികൾ മതിയായിരുന്നു ഒത്തിരി പാവങ്ങളുടെ കോവിഡ് പേടി മാറ്റനെന്ന് പറയുകയാണ് മുൻ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ഐസക് എബ്രഹാം.

ഐസക് എബ്രഹം തൻ്റെ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ: ‘ഇഡിയെ പേടിപ്പിക്കാൻ മുടക്കിയ കോടികൾ മതിയായിരുന്നു ഒത്തിരി പാവങ്ങളുടെ കോവിഡ് പേടി മാറ്റാമായിരുന്നു. ഈന്തപ്പഴം കൊണ്ടുവരുന്ന മിടുക്ക് ഉത്പാദകരിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങുന്നതിൽ കാണിക്കൂ ! പ്രാരാബ്ദം പറയാതെ പണം ആദ്യം അടച്ച് ബുക്ക്‌ ചെയ്യൂ !വാക് ദാനം പാലിക്കൂ.’

https://www.facebook.com/isaac.abraham.1422/posts/2387052064772284

shortlink

Related Articles

Post Your Comments

Related Articles


Back to top button