പുനലൂർ; ആയിരം രൂപ കടം ചോദിച്ചതു നൽകാതിരുന്നതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവത്തിൽ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പുനലൂർ കോളേജ് വാർഡ് മുരുകൻ കോവിൽഭാഗം സന്തോഷ് ഭവനിൽ വസന്തകുമാറിന്റെ മകൻ വി.സനൽകുമാറിനെ (39) കൊലപ്പെടുത്തിയ കേസിൽ ചെമ്മന്തൂർ പകിടിയിൽ ചരുവിള വീട്ടിൽ സുരേഷി(49)നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചെമ്മന്തൂരിൽ നിന്നു കുതിരച്ചിറയ്ക്കു പോകുന്ന വഴിയിൽ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്.
സുരേഷിനെ ഇന്നലെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കൃത്യം ചെയ്യാൻ ഉപയോഗിച്ച വെട്ടുകത്തി സുരേഷ് താമസിച്ചിരുന്ന ലോഡ്ജിൽ നിന്നു കണ്ടെത്തുകയുണ്ടായി. സനൽകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. പ്രതിയെ പുനലൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്നു ഹാജരാക്കും. പുനലൂർ സ്റ്റേഷൻ ഓഫിസർ ജെ.രാകേഷ്, എസ്ഐ: ജെ.എസ്. മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.
Post Your Comments