
തൃശൂർ: നടൻ ടൊവിനോ തോമസ് കോവിഡ് മുക്തി നേടി. ടൊവിനോ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ഏപ്രിൽ 15നാണ് ടൊവിനോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Also Read: ‘ലക്ഷക്കണക്കിന് സ്വയം സേവകരെ വേദനിപ്പിച്ചു’; മന്ത്രി വി.എസ് സുനിൽ കുമാറിനെതിരെ പരാതി നൽകി ആർഎസ്എസ്
‘പരിശോധനയിൽ ഞാൻ കോവിഡ് നെഗറ്റീവ് ആയിരിക്കുന്നു. എല്ലാവരുടെയും സ്‌നേഹത്തിനും, പിന്തുണയ്ക്കും നന്ദി. നിലവിൽ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. പക്ഷേ, എല്ലാവരുടെയും അവസ്ഥ ഒരുപോലെയാകില്ല. രോഗം ഭേദമായതിന് ശേഷം പ്രശ്‌നങ്ങളൊന്നും ഇല്ലാത്തത് ഞാൻ ഭാഗ്യമായി കരുതുന്നു. അതിനാൽ എല്ലാവരും സുരക്ഷിതരായി തന്നെ ഇരിക്കൂ’. ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.
രോഹിത് വി.എസ് സംവിധാനം ചെയ്ത കളയാണ് ടൊവിനോയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. മിന്നൽ മുരളി, നാരദൻ, തള്ളുമല എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Post Your Comments