Latest NewsCinemaBollywoodNewsEntertainment

കങ്കണയുടെ വീട്ടിൽ മൂന്ന് കുട്ടികൾ; മറുപടി നൽകി നടി

രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കർശന നിയമങ്ങൾ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികൾ ഉള്ളവരെ ജയിലിൽ അടക്കണമെന്നുള്ള നടി കങ്കണ റണൗട്ടിൻ്റെ പരാമർശനത്തിന് വിമർശനവുമായി കോമഡി താരം സലോനി ഗൗർ. കങ്കണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് കളിയാക്കിയാണ് വിമർശനം ഉന്നയിച്ചത്. ഇപ്പോഴിതാ കങ്കണയുടെ വീട്ടിൽ മൂന്ന് കുട്ടികളാണെന്ന കാര്യമാണ് സലോനി ഗൗർ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ സലോനിയുടെ ട്വീറ്റിന് ഉടൻ തന്നെ കങ്കണ മറുപടിയും നൽകി. സലോനി ഈ ട്വിറ്ററിലൂടെ പരിഹസിക്കപ്പെടുകയാണെന്നായിരുന്നു കങ്കണയുടെ മറുപടി. “എന്റെ മുത്തച്ഛന് അക്കാലത്ത് എട്ട് സഹോദരങ്ങൾ ഉണ്ടായിരുന്നു. അന്ന് നിരവധി കുട്ടികൾ മരിക്കാറുണ്ടായിരുന്നു. നാടുകളിൽ മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങളായിരുന്നു. മാറുന്ന കാലത്തിനനുസരിച്ച് നമ്മൾ മാറണം. സമയത്തിന്റെ ആവശ്യകത ജനസംഖ്യ നിയന്ത്രണമാണ്. ചൈനയെ പോലെ ഞങ്ങൾക്ക് ശക്തമായ നിയമങ്ങൾ ഉണ്ടായിരിക്കണം”. കങ്കണ മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button