COVID 19Latest NewsNewsIndia

ചൂട്ടുംകത്തിച്ച്‌​ മുദ്രാവാക്യം മുഴക്കി കൊറോണയെ തുരത്തിയോടിച്ച്‌​ ഒരു ഗ്രാമം; കോവിഡ്​ ശാപം ഒഴിഞ്ഞുപോയെന്ന് ഗ്രാമവാസികൾ

ഭോപാല്‍: കേന്ദ്രമന്ത്രി​ രാംദാസ്​ അത്തേവാലയുടെ ‘ഗോ കൊറോണ ഗോ’ മന്ത്രത്തിന്​ പിന്നാലെ ചൂട്ടുംകത്തിച്ച്‌​ മുദ്രാവാക്യം മുഴക്കി കൊറോണയെ ‘തുരത്തിയോടിച്ച്‌​’ മധ്യപ്രദേശിലെ ഗ്രാമവാസികള്‍. കൊറോണയോട്​ ഓടാന്‍ ആവശ്യ​െപ്പടുന്ന മുദ്രാവാക്യം മുഴക്കി ഗ്രാമവാസികള്‍ ചൂട്ടുംകത്തിച്ച്‌​ ഓടുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. അഗര്‍ മാല്‍വ ജില്ലയി​ലെ ഗണേഷ്​പുര ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ്​ സംഭവം. ഗ്രാമവാസികള്‍ ചൂട്ടുംകത്തിച്ച്‌​ തെരുവിലൂടെ ‘ഭാഗ്​ കൊറോണ ഭാഗ്​ (ഓടൂ കൊറോണ ഓടൂ)’ മുദ്രാവാക്യം മുഴക്കി ഓടുന്നതാണ്​ ദൃശ്യങ്ങള്‍. ചൂട്ടു​കള്‍ ശക്തിയില്‍ വീശുന്നതും ഗ്രാമത്തിന്​ പുറത്തേക്ക്​ എറിയുന്നതും വിഡിയോയില്‍ കാണാം.

Also Read:കോവിഡ് രൂക്ഷമായപ്പോൾ വ്യാജ വാർത്തകളുമായി സാമൂഹ്യ ദ്രോഹികൾ , പൊളിച്ചടുക്കി സോഷ്യൽ മീഡിയ

ഈ പ്രവര്‍ത്തിയിലൂടെ കോവിഡ്​ ശാപം തങ്ങളുടെ ഗ്രാമത്തില്‍നിന്ന്​ ഒഴിഞ്ഞുപോകുമെന്ന്​ അവര്‍ വിശ്വസിക്കുന്നു. ഗ്രാമത്തില്‍ ഒരു മഹാമാരി പടര്‍ന്നുപിടിച്ചാല്‍ എല്ലാ വീട്ടില്‍നിന്നും ഒരാള്‍ ഇങ്ങനെ ചെയ്യണം. വീട്ടില്‍നിന്ന്​ തീ കൊളുത്തുന്ന പന്തം ഗ്രാമാതിര്‍ത്തിയില്‍ കൊണ്ടുകളയണം. ഇൗ ചടങ്ങായിരുന്നു ഞായറാഴ്ച നടന്നത്​. എല്ലാവരും പന്തം കത്തിച്ച്‌​ ഗ്രാമത്തിന്​ പുറത്തുകൊണ്ടുകളഞ്ഞു. തങ്ങളുടെ മുതിര്‍ന്നവര്‍ പറഞ്ഞുതന്നതാണിതെന്നും പ്രദേശവാസികള്‍ പറയുന്നു.

രണ്ടുമൂന്നുവര്‍ഷം മുമ്ബ്​ ഗണേഷ്​പുരയില്‍ ഓരോ ദിവസവും ഓരോ വീട്ടിലായി ഒരു മരണം വീതം റിപ്പോര്‍ട്ട്​ ചെയ്​തു. പനിവന്നായിരുന്നു കൂടുതല്‍ മരണം. ഇതോടെ ഒരു ഞായറാഴ്ച ഇത്തരമൊരു ചടങ്ങ്​ നടത്തിയതോടെ പിന്നീട്​ ഒരാള്‍ക്ക്​ പോലും രോഗം സ്​ഥിരീകരിച്ചിട്ടില്ല -ഗ്രാമവാസിക​ളില്‍ ഒരാള്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത്​ കോവിഡ്​ പടര്‍ന്നുപിടിച്ച കഴിഞ്ഞവര്‍ഷം കേന്ദ്രമന്ത്രി രാംദാസ്​ അത്തേവാലയുടെ ​’ഗോ ​കൊറോണ ഗോ കൊറോണ’ മുദ്രാവാക്യം വൈറലായിരുന്നു. ലോകം മുഴുവന്‍ ഗോ കൊറോണ ​ഗോ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button