KeralaNattuvarthaLatest NewsNews

കേരള യൂണിവേഴ്‌സിറ്റി സമരം; എ.എ.റഹീമിനെതിരെയുള്ള കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി കോടതി തള്ളി

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെതിരായ കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളി. കേരള യൂണിവേഴ്‌സിറ്റിയിൽ നടന്ന സമര കേസിലെ പരാതിക്കാരിയും കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവീസസ് മേധാവിയുമായ ഡോ. വിജയ ലക്ഷ്മിയുടെ എതിർപ്പിനെ തുടർന്നാണ് സർക്കാർ നൽകിയ അപേക്ഷ കോടതി തള്ളിയത്.

2017 മാർച്ച് 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യൂണിവേഴ്‌സിറ്റി വിദ്യാർഥി യൂണിയൻ നേതാവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ എ.എ.റഹീം, മുൻ എസ്.എഫ്.ഐ പ്രവർത്തകരായ എസ്.അഷിദ, ആർ.അമൽ, പ്രദിൻ സാജ് കൃഷ്ണ, അബു.എസ്.ആർ, ആദർശ് ഖാൻ, ജെറിൻ, അൻസാർ, എം.മിഥുൻ മധു വിനേഷ് വി.എ, ദത്തൻ, ബി.എസ്.ശ്രീന തുടങ്ങിയവരാണ്‌ കേസിലെ പ്രതികൾ.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ നേതൃത്വത്തിൽ ഡോ. വിജയ ലക്ഷ്മിയെ അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു എന്നാണ് പോലീസ് കേസ്.

പരാതിക്കാരിയുടെ ഭാഗം കേൾക്കാനായി കോടതി വിജയലക്ഷ്‌മിക്ക് നോട്ടിസ് നൽകിയിരുന്നു. ഇതേ തുടർന്ന്, സർക്കാരിന്റെ പിൻവലിക്കൽ ഹർജി തള്ളണമെന്നും പ്രതികളെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി തടസ്സ ഹർജി സമർപ്പിച്ചു. ഈ ഹർജി പരിഗണിച്ചാണ് കോടതി പിൻവലിക്കൽ അപേക്ഷ തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button