COVID 19KeralaLatest NewsNews

എന്തിനായിരുന്നു ഈ വീമ്പു പറച്ചിൽ? സർക്കാർ എന്തുകൊണ്ട് ഇക്കാര്യങ്ങളൊന്നും ചെയ്യുന്നില്ല?; ധനമന്ത്രിയോട് ശോഭ സുരേന്ദ്രൻ

അസമിനെ കണ്ട് പഠിക്കാൻ ധനമന്ത്രിയോട് ശോഭ സുരേന്ദ്രൻ

വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസകിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വാക്‌സിൻ ലഭ്യമായാൽ ഉടൻ പണം കൊടുത്തു വാങ്ങുമെന്ന് പറഞ്ഞ ധനമന്ത്രി ഇപ്പോൾ എന്താണ് ചെയ്യുന്നതെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. 63 ലക്ഷം വാക്‌സിൻ സൗജന്യമായി കേന്ദ്രം നൽകിയിട്ടുണ്ട്. ഒരു ഡോസ് വാക്‌സിൻ പോലും സ്വയം ലഭ്യമാക്കാൻ കഴിയില്ലെങ്കിൽ പിന്നെന്തിനായിരുന്നു വീമ്പു പറച്ചിലെന്ന് ചോദിക്കുകയാണ് ശോഭ. ശോഭ സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

Also Read:കണ്ണൂർ സെൻട്രൽ ജയിലിൽ വൻ കവർച്ച; 2 ലക്ഷത്തോളം രൂപ നഷ്ടമായി

മിസ്റ്റർ തോമസ് ഐസക് ലവലേശം ലജ്ജയില്ലാതെയാണ് കേന്ദ്രത്തെ പഴി ചാരാൻ ശ്രമിക്കുന്നത്. താങ്കൾ വാക്‌സിൻ ലഭ്യമായാൽ ഉടൻ പണം കൊടുത്തു വാങ്ങുമെന്ന് പറഞ്ഞത് ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്നുകൊണ്ടാണ് . 63 ലക്ഷം വാക്‌സിൻ സൗജന്യമായി കേന്ദ്രം നൽകിയിട്ടുണ്ട്. ഒരു ഡോസ് വാക്‌സിൻ പോലും സ്വയം ലഭ്യമാക്കാൻ കഴിയില്ലെങ്കിൽ പിന്നെന്തിനായിരുന്നു വീമ്പു പറച്ചിൽ? കേരളത്തിന്റെ അതെ ജനസംഖ്യയുള്ള ആസാം വാക്‌സിൻ സൗജന്യമായി നൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മാതൃക നമുക്ക് മുന്നിലുണ്ട്. ഒരു കോടി ഡോസ് വാക്‌സിനാണ് ആസാം ഇന്നലെ തന്നെ ഓർഡർ ചെയ്തത്. കേന്ദ്രം ഈ ആഴ്ച 10 ലക്ഷം ഡോസ് നൽകിയിട്ടും 50 ലക്ഷം ഡോസ് ഒറ്റയടിക്ക് അടിയന്തിരമായി ‌വേണമെന്ന് നിലപാടെടുത്ത കേരള സർക്കാർ എന്ത് കൊണ്ട് ഒരു ഡോസിന് പോലും ഇത് വരെ ഓർഡർ നൽകിയില്ല?

shortlink

Related Articles

Post Your Comments

Related Articles


Back to top button