
ഫ്രഞ്ച് കപ്പിൽ പിഎസ്ജി സെമി ഫൈനലിൽ. ആംഗേർസിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു കൊണ്ടാണ് പിഎസ്ജി സെമി ഫൈനലിലേക്ക് കടന്നത്. അർജന്റീനിയൻ താരം ഇക്കാർഡി (9, 68, 90) ഹാട്രിക്കുമായി വിജയം മുന്നിൽ നിന്ന് നയിച്ചു. 2020 ജനുവരിക്ക് ശേഷമുള്ള ഇക്കാർഡിയുടെ ആദ്യ ഹാട്രിക്കായിരുന്നു ഇത്.
നീണ്ട കാലത്തിനുശേഷം നെയ്മറും സ്കോർ ഷീറ്റിൽ ഇടം നേടിയത് ആരാധകർക്ക് കാണാൻ ഇടയായി. 65-ാം മിനുട്ടിലാണ് നെയ്മർ ആംഗേർസിന്റെ വലകുലുക്കിയത്. നെയ്മറിന്റെ ഗോളിന് പുറമെ ഒരു സെൽഫ്ഗോളും പിഎസ്ജിയ്ക്ക് ലഭിച്ചു. ഈ വിജയത്തോടെ ഫ്രഞ്ച് കപ്പ് കിരീടത്തിലേക്ക് അടുത്തിരിക്കുകയാണ് പിഎസ്ജി.
Post Your Comments