COVID 19Latest NewsKeralaNews

കോവിഡ്;പാലക്കാട് വിവിധ മേഖലകളില്‍ നിയന്ത്രണം

പാലക്കാട്; കൊറോണ വൈറസ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിക്കുകയുണ്ടായി. മോട്ടോര്‍ വാഹന ഡ്രൈവിംഗ് ക്ലാസ്സുകള്‍, ടെസ്റ്റുകള്‍ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിര്‍ത്തി വെക്കാനും വാണിയംകുളം, കുഴല്‍മന്ദം കന്നുകാലി ചന്തകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വെക്കാനും നിർദ്ദേശം നൽകിയിരിക്കുന്നു.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

മേലാര്‍കോട് പഞ്ചായത്തിലെ ആറാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിക്കുകയുണ്ടായി.

ഡ്രൈവിംഗ് പരിശീലന ക്ലാസ്സുകള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദേശം

കൊറോണ വൈറസ് രോഗ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി എല്ലാ ഡ്രൈവിംഗ് ടെസ്റ്റുകളും നിര്‍ത്തി വെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ട പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷകര്‍ക്കായി ഡ്രൈവിംഗ് സ്‌കൂളുകള്‍ നടത്തുന്ന എല്ലാവിധ പരിശീലന ക്ലാസ്സുകളും ഉടനടി നിര്‍ത്തി വെക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button