സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നടപടികളുണ്ടാവുമെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ട്രോളിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘ഇപ്പോഴും മാസ്‌ക് ഇടാതെയും താടിക്ക് മാസ്‌ക് വെച്ചും ആവശ്യമില്ലാതെ കൂട്ടം കൂടുന്നവരെയും കറങ്ങാനിറങ്ങുന്നവരെയും ശ്രദ്ധയില്‍പ്പെടുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ നിയമപരമായും ആവശ്യമെങ്കില്‍ കായികപരമായും ഞങ്ങള്‍ നടപടി സ്വീകരിക്കുന്നതാണ്’. പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
‘ഇനിയും പിടിച്ചില്ലേല്‍ കയ്യേല്‍ നിക്കത്തില്ല. അതോണ്ടാ, മാമനോട് ഒന്നും തോന്നല്ലേ’ എന്നാണ് പോസ്റ്റിന് നൽകിയിരിക്കുന്ന തലക്കെട്ട്. സംസ്ഥാനത്ത് 26,995 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. നൈറ്റ് കർഫ്യൂ നിലവിലുള്ള സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വാക്കിന് വിപരീതമായി നേരത്തെ കടകൾ അടപ്പിക്കുന്നു എന്ന് ഇപ്പോൾത്തന്നെ പരാതികൾ ഉയർന്നിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 26,995 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
ഇനിയും പിടിച്ചില്ലേൽ കയ്യേൽ നിക്കത്തില്ല. അതോണ്ടാ .. മാമനോട് ഒന്നും തോന്നല്ലേ ?
#keralapolice
Posted by Kerala Police on Thursday, 22 April 2021
Post Your Comments