NattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentKollywoodMovie Gossips

കമൽ, ഫഹദ്, ,ഒപ്പം വിജയ് സേതുപതി? ലോകേഷ് കനകരാജ് ചിത്രം ചിത്രീകരണത്തിന് മുന്നേ വാർത്തകളിൽ ഇടം പിടിക്കുന്നു

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘വിക്രം’ പ്രഖ്യാപനം മുതലേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ചിത്രത്തിൽ മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലും എത്തുന്ന വിവരം നേരെത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്തയാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുവെന്നാണ് വാർത്ത.

എന്നാല്‍ വിജയ് സേതുപതി ചിത്രത്തില്‍ കരാർ ഒപ്പു വച്ചിട്ടില്ല. നായക വേഷത്തിനൊപ്പം വില്ലന്‍ വേഷങ്ങളും സഹതാര വേഷങ്ങളും ചെയ്യുന്ന വിജയ് സേതുപതി ഏറ്റെടുത്ത സിനിമകളുമായി വളരെ അധികം തിരക്കിലാണ്. അതേ സമയം കനകരാജ് – കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം ഒഴിവാക്കാനും വയ്യ. ഷെഡ്യൂളിൽ മാറ്റം വരുത്തിയെങ്കിലും വിജയ് സേതുപതി വിക്രം ഏറ്റെടുക്കും എന്നാണ് ലഭ്യമായ വിവരം.

ചിത്രത്തിൽ രാഘവ ലോറന്‍സിന് വച്ചിരുന്ന വേഷമാണ് ഫഹദിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ഫഹദ് ഫാസിലും കമല്‍ ഹാസനും വിജയ് സേതുപതിയും ഒന്നിക്കുന്ന വിക്രം ഒരു വമ്പൻ ഹിറ്റ് തന്നെയായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button