KeralaLatest NewsNews

ട്വന്‍റി-20യുടെ സാന്നിധ്യം യുഡിഎഫിന്​ തിരിച്ചടിയാകും; ​ഹൈബി ഈഡൻ

എറണാകുളം : എറണാകുളത്തെ ട്വന്‍റി-20യുടെ സാന്നിധ്യം യുഡിഎഫിന്​ തിരിച്ചടിയാകുമെന്ന പ്രസ്​താവനയുമായി ​ഹൈബി ഈഡൻ എം.പി. ട്വന്‍റി-20 പിടിക്കുന്ന 10ൽ എട്ട്​ വോട്ടുകളും യുഡിഎഫിൽ നിന്നാകുമെന്ന്​ ഹൈബി ഈഡൻ പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ്​​ അവലോകന യോഗത്തിലാണ്​ ഹൈബി ഈഡൻ ഇക്കാര്യം പറഞ്ഞത്.

ട്വന്‍റി-20യുടെ സാന്നിധ്യം യുഡിഎഫ്​ വിജയത്തെ ബാധിക്കും. കോൺഗ്രസ്​ ശക്​തിപ്പെട്ടില്ലെങ്കിൽ അരാഷ്ട്രീയ സംഘടനകൾ നേട്ടമുണ്ടാക്കുമെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.

Read Also  :  കോവിഡ് വ്യാപനം; ബംഗാളിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താൻ നിർദ്ദേശം

എറണാകുളം ജില്ലയിലെ എട്ട്​ മണ്ഡലങ്ങളിലാണ്​ ട്വന്‍റി-20 മത്സരിക്കുന്നത്​. കുന്നത്തുനാട്​, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ മത്സരിക്കുന്ന പാർട്ടി ഇരു മുന്നണികൾക്കും ഒരു പോ​ലെ വെല്ലുവിളിയാണ്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button