COVID 19KeralaNattuvarthaLatest NewsNews

കോവിഡ് രണ്ടാം തരംഗം നേരിടാൻ കേരളം സുസജ്ജം; മുഖ്യമന്ത്രി

കേരളത്തിൽ കോവിഡിന്‍റെ രണ്ടാം തരംഗം നേരിടാൻ കൂടുതൽ സുസജ്ജമായ സജ്ജീകരണങ്ങളാണ്​ ഒരുക്കിയിരിക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്​സിജൻ ദൗർലഭ്യമില്ലെന്നും, ഐ.സി.യു, വെന്‍റിലേറ്റർ സൗകര്യങ്ങൾ ആവശ്യത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം തരംഗത്തെ നേരിടാൻ ‘ക്രഷ് ദി കർവ്’ എന്ന നയമാണ്​ സർക്കാർ സ്വീകരിക്കുന്നത്​. ജനങ്ങൾ കൂട്ടംചേർന്നുള്ള പരിപാടികൾ പരമാവധി ഒഴിവാക്കണം. പൊതുപരിപാടികൾക്ക് കോവിഡ്​ പ്രോ​ട്ടോകോൾ കർശനമായി പാലിക്കണം​. ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളം വാക്​സിൻ ദൗർലഭ്യം നേരിടുന്നതായും, ഇത്​ കേന്ദ്രസർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി​.

shortlink

Related Articles

Post Your Comments

Related Articles


Back to top button