കാലിഫോര്‍ണിയ: കവര്‍ച്ചയ്ക്കിടെ ഏറ്റ പ്രഹരമോര്‍ത്താല്‍ ഇനിയൊരിക്കലും ഈ കള്ളന്‍ മോഷ്ടിക്കാന്‍ ഇറങ്ങില്ല. ഒരു തോക്കുണ്ടെങ്കില്‍ ആരുടെ കൈയില്‍ നിന്നും പണം അപഹരിക്കാമെന്ന ധാരണ ഇനി ഈ മോഷ്ടാവിനുണ്ടാവില്ല. കാലിഫോര്‍ണിയയിലെ സാന്‍ ലിയാന്‍ഡ്രോയില്‍ കവര്‍ച്ചയ്ക്കിടെ നടന്ന സംഭവങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരാള്‍ തന്റെ എസ്യുവിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേര്‍ ഇയാളുടെ അടുത്തേക്ക് എത്തുന്നത്. ഒരാളുടെ കൈയില്‍ തോക്കു പിടിച്ചിട്ടുണ്ടായിരുന്നു. ഈ തോക്ക് യുവാവിന്റെ തലയ്ക്ക് നേരെ പിടിച്ച് ഭീഷണിപ്പെടുത്തുകയാണ് ഇവര്‍.
ആദ്യമൊന്ന് പതറിയെങ്കിലും യുവാവ് തന്റെ നേര്‍ക്ക് വന്നയാളെ പഞ്ഞിക്കിടുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. അയാളെ നിലത്തേക്കെറിയുകയും അയാളുടെ മേല്‍ കനത്ത പ്രഹരമേല്‍പ്പിക്കുകയുമായിരുന്നു. ഞെട്ടിപ്പോയ മോഷ്ടാക്കള്‍ ജീവനും കൊണ്ടോടുന്ന ദൃശ്യങ്ങളാണ് പിന്നീട് വീഡിയോയില്‍. ഇയാളുടെ കൈയില്‍ നിന്ന് തെറിച്ചു പോയ തോക്ക് റോഡില്‍ കിടക്കുന്നതും കാണാം. സമീപ പ്രദേശത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. വീഡിയോ കണ്ട സോഷ്യല്‍മീഡിയയ്ക്ക് ചിരിയടക്കാന്‍ കഴിയുന്നില്ല.
https://www.instagram.com/p/CNw7WpcnwK0/?utm_source=ig_embed&utm_campaign=embed_video_watch_again
Post Your Comments