മലപ്പുറം : പ്രളയത്തിൽ രക്ഷകനായ ജൈസല്‍ താനൂര്‍ ബീച്ചില്‍ എത്തിയ യുവാവിനേയും യുവതിയേയും തടഞ്ഞു നിര്‍ത്തി പണം തട്ടി എന്ന ആരോപണം ശക്തമായി പ്രചരിച്ചിരുന്നു. മലപ്പുറം സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ ആണ് 6 മിനിറ്റില്‍ അധികം ദൈര്‍ഘ്യം വരുന്ന വീഡിയോയിലൂടെ ജൈസല്‍ ഈ ആരോപണത്തിന് മറുപടി പറയുന്നു.തന്റെ ഗൂഗില്‍ പേ നമ്ബര്‍ അറിയുന്ന ആര്‍ക്കും തനിക്ക് പണം അയക്കാം എന്നിരിക്കെ താന്‍ ഭീഷണിപ്പെടുത്തിയതിന്റെ എന്ത് തെളിവ് ആണ് ഉള്ളത് എന്ന് ജൈസല്‍ ചോദിക്കുന്നു.
“2018 ലെ പ്രളയ സമയത്തെ റെസ്ക്യൂ ലോകം അംഗീകരിച്ചു , ലോകം അംഗീകാരം നല്‍കി. 2021 ലെ റംസാന്‍ മാസത്തില്‍ എന്നെ കുറിച്ച് മോശമായി കമന്റ് കാണാനും കേള്‍ക്കാനും കഴിഞ്ഞു. താനൂര്‍ തൂവല്‍ തീരത്ത് വച്ച് ഒരു കുടുംബത്തെ കിഡ്നാപ്പ് ചെയ്തു എന്ന രൂപത്തില്‍ ആണ് പ്രചരണം. തെളിവായി എന്റെ ഗൂഗിള്‍ പെയില്‍ 5000 രൂപ കയറി എന്നാണ് പറയുന്നത്. എന്റെ നമ്ബര്‍ ഉള്ള ആര്‍ക്കും അതില്‍ പണം അയക്കാം. ഞാന്‍ അവരില്‍ നിന്ന് 1 ലക്ഷം ചോദിക്കുന്ന വീഡിയോ, ഓഡിയോ ഉണ്ടെങ്കില്‍ അതാണ് പുറത്തേക്ക് വിടേണ്ടത്.
read also:സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നൽകുമെന്ന് യോഗി ആദിത്യനാഥ്
നിങ്ങളുടെ കയ്യില്‍ ഗൂഗിള്‍ പേ അല്ലാതെ ഞാന്‍ പണം ചോദിക്കുന്ന ഓഡിയോ, വീഡിയോ ഉണ്ടെങ്കില്‍ അത് പുറത്ത് വിടൂ. എല്ലാവരും ചോദിച്ചു തുടങ്ങി എന്താണ് പ്രശ്നം എന്ന് . അത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ഇടുന്നത്. ഞാന്‍ ഇപ്പോള്‍ കൊല്ലത്ത് ആണ്. ഇലക്ഷന്‍ കഴിഞ്ഞ രാത്രി എത്തിയതാണ്. എന്റെ വണ്ടി കേടാണ്. 15 ദിവസം കൂടി കഴിയും. അത് നേരെയാക്കാന്‍ തന്നെ ഒരുപാട് ടെന്‍ഷന്‍ ഉണ്ട്. അതിനിടയില്‍ ആണ് ഇങ്ങനെ മറ്റൊരു പ്രശ്നം. രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ട്.
എന്റെ പ്രശസ്തി മായ്ക്കാന്‍ ആണ് ശ്രമം… ഞാന്‍ ആ പ്രശസ്തിയെ ഏറ്റെടുത്ത് നടക്കുന്നില്ല… ഞാന്‍ സീറോ ബാലന്‍സ് ആണ്. വണ്ടി ഇറക്കാന്‍ പോലും പണം ഇല്ല. മക്കള്‍ക്ക് ജീവിക്കാന്‍ ഞാന്‍ തന്നെ നയിക്കണം. എന്തിന് വേണ്ടി ആണ് എന്നെ വേട്ടയാടുന്നത്. ഒരു പാട് സങ്കടം ഉണ്ട് ” ഇങ്ങനെ ആണ് ജൈസലിന്റെ വീഡിയോ സന്ദേശം.
കഴിഞ്ഞ ഞായറാഴ്ച ആണ് കേസിനു ആസ്പദമായ സംഭവം. താനൂര്‍ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ജൈസല്‍ താനൂരിനെതിരെ പൊലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാറിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിര്‍ത്തി ഫോട്ടോയെടുത്തു. ഒരു ലക്ഷം രൂപ തന്നാല്‍ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഗൂഗിള്‍ പേ വഴി 5000 രൂപ നല്‍കിയാണ് രക്ഷപ്പെട്ടതെന്നാണ് പരാതി.
Post Your Comments