ബ്രസീല്‍: ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ബ്രസീലിലാണ് സംഭവം. ഗ്യാസ് സിലിണ്ടറുകള്‍ നിറച്ച ട്രക്ക് ഡ്രൈവറില്ലാതെ പെട്ടെന്ന് മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. ഗ്യാസ് സിലിണ്ടറുകള്‍ ലോഡ് ചെയ്തതിനു പിന്നാലെ ഫസ്റ്റ് ഗിയറില്‍ കിടന്ന ട്രക്ക് തനിയെ മുന്നോട്ടു നീങ്ങുകയായിരുന്നു. ഡ്രൈവര്‍ ഈ സമയം ട്രക്കിന് തൊട്ടരികില്‍ തന്നെ നില്‍ക്കുകയായിരുന്നു.
ഓടിത്തുടങ്ങിയ ട്രക്ക് ഡ്രൈവര്‍ തടയാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഡ്രൈവറുടെ പിന്നാലെ മറ്റ് രണ്ട് പേരും കാഴ്ച കണ്ട് പിന്നാലെ ഓടുന്നുണ്ടെങ്കിലും ട്രക്ക് നിര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ല. ഡ്രൈവര്‍ തന്നെ സാഹസികമായി ട്രക്കില്‍ കയറുകയും വാഹനം നിര്‍ത്തുകയും ചെയ്യുകയാണുണ്ടായത്. ഡോര്‍ തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ ശരീരം ഭിത്തിക്കും ഡോറിനും ഇടയില്‍ അമര്‍ന്നെങ്കിലും അതിസാഹസികമായി കയറി വണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ഇല്ലെങ്കില്‍ ഒരു പക്ഷേ മുന്നിലുള്ള കിടങ്ങിനു മുകളില്‍നിന്ന് താഴേക്ക് ട്രക്ക് പതിച്ചേനെ. ഗ്യാസ് നിറയ്ക്കുന്ന ഓഫീസിലെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. വീഡിയോയ്ക്ക് നിരവധിപേരാണ് കമന്റ് ചെയ്തത്. ഡ്രൈവറുടെ ധൈര്യത്തെ അഭിനന്ദിച്ച് ധാരാളം പേര്‍ കമന്റ് ചെയ്തു. എത്ര മനോഹരമായാണ് അദ്ദേഹം വണ്ടി പിടിച്ചു നിര്‍ത്തിയതെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.
Post Your Comments