മുംബൈ: .ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർ മരിച്ചു. ചിലപ്പോൾ ഇത് അവസാനത്തെ ഗുഡ്മോണിംഗ് ആയിരിക്കുമെന്ന് പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 51 വയസ്സുള്ള ഡോക്ടക്ക് ദാരുണന്ത്യം. ഡോക്ടർ മനീഷാ ജാദവാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. മുംബൈ സിറ്റിയിലെ സെവ്രി ടി ബി ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറാണ് മനീഷ.
എന്നാൽ താൻ കൊവിഡിനെ തരണം ചെയ്യില്ലെന്ന് ഉറപ്പായെന്ന തരത്തിലായിരുന്നു മനീഷ ഫേസ്ബുക്കിൽ കുറിച്ചത്. 36 മണിക്കൂർ പിന്നിടും മുമ്പ് ഡോക്ടർ മരിക്കുകയും ചെയ്തു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായിരിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ആവശ്യപ്പെട്ടും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചും നിരവധി ഡോക്ടർമാരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.
Post Your Comments