Latest NewsNewsIndia

ബിജെപി സ്ഥാനാർത്ഥിയെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിയെ വധിക്കാൻ ശ്രമം. ഖർദാഹ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി ഷിൽഭദ്ര ദത്തിന് നേരെ ബോംബെറിഞ്ഞു. കല്യാണി എക്‌സ്പ്രസ് വേയിൽ വൈകീട്ടോടെയായിരുന്നു സംഭവം.

Read Also : ഹൈക്കോടതി ജഡ്ജിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു

പ്രചാരണം കഴിഞ്ഞ് മടങ്ങും വഴി ചായ കുടിയ്ക്കാനായി ദത്തും സംഘവും പ്രദേശത്തെ ചായക്കടയിൽ കയറിയിരുന്നു. അപ്പോഴായിരുന്നു ആക്രമണം. വാഹനങ്ങളിൽ മുഖം മറച്ചെത്തിയ അജ്ഞാത സംഘം ബോംബെറിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. അതേസമയം ദത്തിന്റെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. അക്രമികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button