KeralaLatest News

ബിജെപി കൊവിഡ് ഹെൽപ്പ് ഡെസ്ക്ക് തുടങ്ങും

സന്നദ്ധപ്രവർത്തകരുടേയും ഡോക്ടർമാരുടേയും പ്രവർത്തനങ്ങളെ സഹായിക്കും

എല്ലാ രാഷ്ട്രീയ പരിപാടികളും മാറ്റിവെച്ച് ബിജെപി കൊവിഡ് പ്രതിരോധത്തിനിറങ്ങുമെന്ന് കെ.സുരേന്ദ്രൻ അറിയിച്ചു. വിപുലമായ രീതിയിലുള്ള സേവാ പ്രവർത്തനത്തിനിറങ്ങാൻ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഭാരവാഹി യോ​ഗത്തിൽ തീരുമാനമായി. ഇതിന് വേണ്ടി ഇന്ന്(22ന്) കൊവിഡ് ഹെൽപ്പ് ഡെസ്ക്ക് സംസ്ഥാന കാര്യാലയത്തിൽ പ്രവർത്തനമാരംഭിക്കും.

കൊവിഡ് ബാധിതരായ കുടുംബങ്ങളെ സഹായിക്കൽ, ആശുപത്രിയിൽ സൗകര്യമൊരുക്കൽ, കിടക്ക, രക്തദാനം, പ്ലാസ്മദാനം തുടങ്ങി എല്ലാ മേഖലകളിലും സഹായത്തിന് പാർട്ടി പ്രവർത്തകരെത്തും. എല്ലാ മണ്ഡലങ്ങളിലും ഹെൽപ്പ് ഡെസ്ക്കുണ്ടാകും. സന്നദ്ധപ്രവർത്തകരുടേയും ഡോക്ടർമാരുടേയും പ്രവർത്തനങ്ങളെ സഹായിക്കും. ഇതിനായി പാർട്ടി പ്രവർത്തകർ 24 മണിക്കൂറും സേവനരം​ഗത്തുണ്ടാകും. യുവമോർച്ചയും മഹിളാമോർച്ചയും പ്രതിരോധ രം​ഗത്തിറങ്ങും.

പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ അദ്ധ്യക്ഷനായ സമിതിയായിരിക്കും. പാർട്ടി മെഡിക്കൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ടെലി മെഡിസിൻ സംവിധാനം നിലവിൽ വരും. മെഡിക്കൽ സെൽ കൺവീനർ ഡോ.ബിജു പിള്ള ഇതിന് നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button