കോവിഡ് പിടിപെട്ട് ചികിത്സയിലായിരുന്ന യുവതിയെ അപരിചിതന്റെ വീട്ടിലെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍. എലിസബത്ത് മഹോനി എന്ന 89കാരിയെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം അപരിചിതന്റെ കിടക്കയില്‍ കിടത്തിയത്. കോവിഡ് -19 ബാധിച്ച് 10 ആഴ്ചയിലേറെ പോണ്ടിപൂളിലെ കൗണ്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എലിസബത്ത്.
വൈറസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഇവര്‍ക്ക് ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ് പിന്നീട് ഉണ്ടായത്. മാര്‍ച്ച് 12 നാണ് ഇവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. വീട്ടില്‍ നിന്ന് 12-13 കിലോമീറ്റര്‍ അകലെയുള്ള തീര്‍ത്തും അപരിചിതമായ സ്ഥലത്താണ് വൃദ്ധയെ ആശുപത്രി ജീവനക്കാരെത്തിച്ചത്.
അമ്മയുടെ വരവിനായി കുടുംബാംഗങ്ങള്‍ കാത്തിരിക്കുകയായിരുന്നു, മണിക്കൂറുകളോളമായിട്ടും അമ്മ വീട്ടിലെത്താതായതോടെ മക്കള്‍ക്ക് ആശങ്കയായി. പലതവണ ആശുപത്രിയെ വിളിച്ച ശേഷം മകള്‍ ബ്രയാന്‍ മഹോണിക്ക് സംഭവം മനസിലായി. അമ്മയെ തെറ്റായ വീട്ടിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്ന്.
തന്റെ അമ്മയുടെ രേഖകള്‍ മറ്റൊരാളുടെ അല്ലെങ്കില്‍ അതേ പേരിലുള്ള ഒരു രോഗിയുമായി കലര്‍ത്തിയതാണ് അബദ്ധം പറ്റാനിടയായതെന്ന് ബ്രയാന്‍ പറയുന്നു. ആശുപത്രി അധികൃതര്‍ കുടുംബാംഗങ്ങളോട് ക്ഷമ ചോദിച്ചു. എന്നാല്‍ ഇനി ഒരാള്‍ക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുതെന്ന് ഉറപ്പു വരുത്താനുള്ള നടപടി അധികൃതര്‍ എടുക്കണമെന്ന് ബ്രയാന്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments