Latest NewsKeralaNews

നാമനിര്‍ദേശ പത്രിക തള്ളിപ്പോയ സംഭവം; വിശദമായ പരിശോധന നടത്തുമെന്ന് കെ.സുരേന്ദ്രന്‍

കണ്ണൂര്‍ : നിയമസഭ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത് പാർട്ടിയെ മുള്‍മുനയിലാക്കിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

തലശ്ശേരിയിലും ഗുരുവായൂരിലും പത്രിക തള്ളിപ്പോയത് സംബന്ധിച്ച് എന്തായാലും ഒരു പരിശോധനയുണ്ടാകും. വീഴ്ച പറ്റിയത് മനഃപൂര്‍വ്വമാണെന്ന് ആരും ഇതുവരെ കണക്കാക്കുന്നില്ല. എന്നാല്‍ ആ വീഴ്ച സംബന്ധിച്ച് സംഘടനാ എന്ന നിലയില്‍ പരിശോധിക്കും.

Read Aslo  :  വിൻസി ബാരറ്റോ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറുന്നു

ഈ തിരഞ്ഞെടുപ്പില്‍ ഒരു പ്രശ്‌നങ്ങളുമില്ലാതെ സുഗമമായി മുന്നോട്ട് പോയ മുന്നണി എന്‍ഡിഎ ആണ്. എന്നാല്‍ അവസാന നിമിഷം വരെ ഞങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരേയൊരു കാര്യം തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിഷയമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button