മഹാരാഷ്ട്ര: മുംബൈ വംഗാനി റെയിൽവേ സ്റ്റേഷനിൽ ബാലൻസ് നഷ്ടപ്പെട്ടു പ്ലാറ്റ്ഫോമിൽ നിന്ന് റെയിൽവേ ട്രാക്കിൽ വീണ കുട്ടിയെ നിമിഷ നേരം കൊണ്ട് രക്ഷപെടുത്തിയ സ്റ്റേഷനിലെ പോയിന്റ്‌സ്മാന് ആഭിനന്ദന പ്രവാഹം. എന്നാൽ, ഇതോടൊപ്പം കുഞ്ഞിൻ്റെ അമ്മയ്ക്ക് നേരേ അസഭ്യവർഷം. കുട്ടിയെ മനഃപൂർവ്വം കൊലപ്പെടുത്താനെന്ന വ്യാജേന ചെയ്തതാണെന്നും എന്തുകൊണ്ട് കുഞ്ഞിനെ രക്ഷിക്കാൻ അമ്മ തയ്യാറായില്ലെന്ന് ചോദിക്കുന്നവരുണ്ട്.
അമ്മയുടെ കൈ പിടിച്ചു പ്ളാറ്റ്ഫോമിലൂടെ നടന്ന കുട്ടി പെട്ടന്ന് ബാലൻസ് തെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഉടൻ അമ്മ പ്ളാറ്റ്ഫോമിലിരുന്ന കുഞ്ഞിനെ കൈകൊണ്ട് തപ്പുന്നതും ഭയത്തോടെ ചുറ്റിനും തിരയുന്നതും വൈറലായ വീഡിയോയിൽ വ്യക്തമാണ്. എവിടെ നിന്നോ ഓടിയെത്തിയ പോയിന്റ്‌സ്മാന് ആണ് കുഞ്ഞിനെ അതിവിദഗ്ധമായി രക്ഷപെടുത്തിയത്.
Also Read:കൊറോണയെ പ്രധിരോധിക്കാം; ഉണക്കമുന്തിരി കഴിച്ച് പ്രതിരോധശേഷി കൂട്ടാം
ഇതോടെയാണ് അമ്മയ്ക്ക് നേരെ ഒരുകൂട്ടം ആളുകൾ കമൻ്റുമായി രംഗത്തെത്തിയത്. എന്നാൽ, സത്യാവസ്ഥ അറിയാതെയാണ് ഇക്കൂട്ടർ അമ്മയെ വിചാരണ ചെയ്യുന്നത്. ആ സ്ത്രീ അന്ധയായിരുന്നു. കണ്ണു കാണാത്ത അവർ എങ്ങനെയാണ് കുട്ടി വീണത് എവിടെയാണെന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കുക? കുട്ടിയുടെ കൈയിൽ പിടിച്ചായിരുന്നു ആ സ്ത്രീ നടന്നിരുന്നത്. പെട്ടന്ന് ബാലൻസ് തെറ്റി കുട്ടി പ്ളാറ്റ്ഫോമിലേക്ക് വീണപ്പോൾ എന്തുചെയ്യണമെന്നറിയാതെ സഹായത്തിനായി നിലവിളിക്കാൻ മാത്രമായിരുന്നു അന്ധയായ ആ അമ്മയ്ക്ക് കഴിഞ്ഞുള്ളു. സത്യമറിയാതെ ഒരാളെ കുറ്റവാളിയാക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്ന് ഭൂരിഭാഗം അഭിപ്രായപ്പെടുന്നു.
Post Your Comments