ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്‌സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യോഗം ചേരും. വീഡിയോ കോൺഫറൻസിലൂടെ വൈകീട്ട് ആറ് മണിക്കാണ് യോഗം നടക്കുക. ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മെയ് ഒന്ന് മുതൽ കുത്തിവെപ്പ് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. വാക്‌സിൻ നിർമ്മാണ കമ്പനികളിൽ ഉൽപാദിപ്പിക്കുന്ന കോവിഡ് വാക്‌സിനുകളുടെ അൻപത് ശതമാനം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യണമെന്ന് നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു.
Read Also : കോഴിക്കോട്ടെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ പൂർണ്ണമായും അടച്ചിടും
പൊതു വിപണിയിൽ മുൻ നിശ്ചയിച്ച വിലയ്ക്ക് വാക്സിൻ നൽകണമെന്നാണ് നിർദ്ദേശം. സംസ്ഥാനങ്ങൾക്ക് വാക്സിൻ ഉൽപാദകരിൽ നിന്ന് നേരിട്ട് അധിക വാക്സിൻ ഡോസുകൾ വാങ്ങാനും കേന്ദ്രം അനുമതി നൽകിയിരുന്നു. ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ ഇത് സംബന്ധിച്ച് നിർണായക തീരുമാനമെടുക്കുമെന്നാണ് സൂചന.
Post Your Comments