KeralaNattuvarthaLatest NewsNews

‘കമോൺട്രാ മഹേഷേ…’ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കെ.ടി. ജലീലിനെ ട്രോളി പി.കെ ഫിറോസ്

മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ജലീലിന്റെ പഴയ വീഡിയോ പങ്കുവെച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. തനിക്കെതിരേയുള്ള ആരോപണം തെളിയിച്ചാൽ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് ജലീല്‍ നിയമസഭയില്‍ വെല്ലുവിളിക്കുന്ന വീഡിയോ ആണ് ‘കമോണ്‍ട്രോ മഹേഷേ’ എന്ന ക്യാപ്ഷനോടെ ഫിറോസ് പങ്കുവെച്ചിരിക്കുന്നത്. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെ.ടി.ജലീലിന്റെ ഹർജി.

‘പ്രതിപക്ഷം പറയുന്ന ആക്ഷേപം ശരിയാണെന്ന് തെളിയിച്ചാല്‍ അന്ന് ഞാനെന്റ് പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കും, വെല്ലുവിളിയേറ്റെടുക്കാന്‍ തയ്യാറുണ്ടോ.’ എന്നാണ് ജലീല്‍ നിയമസഭയില്‍ പറയുന്നത്.

അതേസമയം ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നതെന്നും, ഉത്തരവില്‍ തെറ്റില്ലെന്നും, ഇടപെടില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹരജി തള്ളിയത്. ഹൈക്കോടതി തള്ളിയ കേസാണെന്ന് ജലീലിന് ഇനി പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ കഴിയില്ല എന്നതു കൂടിയാണിന്ന് വ്യക്തമായതെന്നും പി.കെ. ഫിറോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button