ഭീതികൾ ഇത്രത്തോളം അടിച്ചേല്പിച്ച് എന്തിനാണ് മനുഷ്യന്റെ മാനസികമായ ആരോഗ്യത്തെ നശിപ്പിക്കുന്നത്. ഒരു മനുഷ്യൻ പൂർണ്ണമായും തകരുന്നത് അവന്റെ മാനസികമായ ആരോഗ്യം നഷ്ടപ്പെടുമ്പോഴാണ്. കോവിഡ് ഭീതികൾക്കെതിരെ ജാഗ്രത മാത്രം പുലർത്തുകയാണ് ഇപ്പോൾ ചെയ്യേണ്ട കാര്യം. ഒരുപക്ഷെ നമ്മൾ പങ്കുവെയ്ക്കുന്ന ന്യൂസുകളിലെ ചില വാക്കുകൾ പോലും ഒരു സമൂഹത്തെ മുഴുവൻ ഭീതിയിലേക്ക് നയിച്ചേക്കാം.
Also Read:കെ.ടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവിൽ വീഴ്ചയില്ലെന്ന് ഹൈക്കോടതി
രോഗം പടരുന്നുണ്ടെന്ന് കരുതി മനുഷ്യന് അവന്റെ ആവശ്യങ്ങളും കാര്യങ്ങളും ശ്രദ്ധിക്കാതിരിക്കാൻ കഴിയുമോ? ലോകം ഇങ്ങനെത്തന്നെയാണ്. ഇതിനേക്കാൾ വലിയ പല രോഗങ്ങളും ഭീതികളും അതിജീവിച്ചവരാണ് നമ്മൾ മനുഷ്യർ. കാടിനോട് മല്ലടിച്ച്, മൃഗങ്ങളോട് മല്ലടിച്ച്, രോഗങ്ങളോട് മല്ലടിച്ച് തന്നെയാണ് മനുഷ്യൻ ഇന്നീക്കാണുന്നതെല്ലാം പിടിച്ചടക്കിയത്. അതുകൊണ്ട് ഓരോരുത്തരും കഴിവിന്റെ പരമാവധി പോസിറ്റീവ് വാർത്തകളും, സ്നേഹവും, സന്തോഷവും പങ്കുവയ്ക്കുക.
പ്ളേഗും,എബോളയും, നിപ്പയുമൊക്കെ പടർന്നുപിടിച്ചപ്പോഴും ഇവിടെയാരും തോറ്റിട്ടില്ല. ഓരോ മനുഷ്യരും പരസ്പരം കണ്ടറിഞ്ഞും സഹായിച്ചും തന്നെയാണ് ജീവിച്ചത്. അത് തന്നെ തുടരുക ഇനിയും. ഭയം മനസ്സിനെ കീഴടക്കിയാൽ പിന്നീടെത്ര മരുന്നുകൾ ഉണ്ടെങ്കിലും നമുക്ക് അതിജീവിക്കാനായെന്ന് വരില്ല. അതുകൊണ്ട് ഭയപ്പെടാതിരിക്കുക. അതിജീവിക്കുക.
-സാൻ
Post Your Comments