ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ വിവിധ ആശുപത്രികളിൽ ബെഡുകളും ഓക്സിജനും വൻ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരവുമായി രാജ്യത്തെ എണ്ണക്കമ്പനികൾ. വലിയ രണ്ട് പെട്രോളിയം കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയവും ഓക്സിജൻ സൗജന്യമായി എത്തിച്ച് നൽകുമെന്ന് അറിയിച്ചു. ആദ്യ വിതരണം ഇവർ നടപ്പിലാക്കി.
Also Read:തിരുവൻവണ്ടൂരിൽ ബിജെപി വിരുദ്ധ സഖ്യം അധികാരത്തിൽ; അവിണിശ്ശേരി പിടിച്ച് ബിജെപി
കൊവിഡ് മോശമായി ബാധിച്ച സംസ്ഥാനങ്ങളിലാണ് കമ്പനികള്‍ സൗജന്യ ഓക്സിജന്‍ എത്തിക്കുക. ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആദ്യഘട്ടമെന്നോണം ഓക്സിജൻ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓക്സിജന്‍ വിതരണം ചെയ്ത് കഴിഞ്ഞു. 150 ടണ്‍ ഓക്സിജനാണ് ഇവിടങ്ങളിലെ ആശുപത്രികളില്‍ നല്‍കുക. ഡല്‍ഹിയിലെ മഹാ ദുര്‍ഗ ചാരിറ്റബിള്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആദ്യ ബാച്ച് ഓക്സിജന്‍ കമ്പനി നേരിട്ട് നല്‍കി.
ആശുപത്രികള്‍ക്ക് പണം വാങ്ങാതെ 100 ടണ്‍ ഓക്സിജന്‍ നല്‍കാനാണ് തീരുമാനമെന്ന് ബിപിസിഎലും അറിയിച്ചു. കൊവിഡ് രൂക്ഷമായതോടെയാണ് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടത്.
Post Your Comments