കോവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സന്ദര്‍ശകരെ നിരോധിച്ചു. ആശുപത്രിയില്‍ കിടത്തി ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ കൂടെ ഡിസ്ചാര്‍ജ്ജ് ആവുന്നതുവരെ ഒരു സഹായിയെ മാത്രമേ അനുവദിക്കുകയുള്ളൂ.
രോഗി ഡിസ്ചാര്‍ജ്ജ് ആവുന്നതുവരെ കൂടെയുള്ള സഹായിയെ മാറ്റാനും കഴിയില്ല . സഹായിയായി കൂടെ നിൽക്കുന്ന ആൾ ആന്റിജന്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയിരിക്കണം. സഹായിയുടെ വിശദവിവരങ്ങള്‍ വാര്‍ഡ് ഇന്‍ചാര്‍ജ്ജിനെ അറിയിക്കണം.
ഹോസ്പിറ്റലിൽ അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ആശുപത്രിയ്ക്കകത്ത് ശാരീരിക അകലം പാലിക്കുക, ശരിയായി മാസ്‌ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.
Post Your Comments